വാഷിങ്ടണ്‍; വ്യാപാരക്കരാറുമായി ബന്ധപ്പെട്ടുള്ള യുഎസ് സന്ദര്‍ശനം റദ്ദാക്കി ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ. അവസാനനിമിഷമാണ് അദ്ദേഹം യാത്ര റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കാനിരിക്കേയാണ് യാത്ര റദ്ദാക്കിയതെന്നതാണ് ശ്രദ്ധേയം.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, 550 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പാക്കേജുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നതിനായാണ് അകാസാവ വ്യാഴാഴ്ച യുഎസ് സന്ദര്‍ശിക്കാനിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളും മറ്റും യാത്രയ്‌ക്കൊടുക്കം പുറത്തുവരുമെന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല, ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൗവാര്‍ഡ് ലുട്‌നിക്കും അറിയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്