മോദി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും; സന്ദര്‍ശനം കലാപം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിന് ശേഷം

SEPTEMBER 12, 2025, 8:50 PM

ഇംഫാല്‍: മണിപ്പൂര്‍ കലാപം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനം സന്ദര്‍ശിക്കും. 4 മണിക്കൂര്‍ മാത്രമാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് ചെലവഴിക്കുക. കുക്കി-മെയ്‌തേയ് വിഭാഗങ്ങളിലെ ഇരകളെ മോദി കാണുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 8500 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 

മിസോറം തലസ്ഥാനമായ ഐസോളില്‍ നിന്ന് കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെത്തുന്ന മോദി പിന്നീട് മെയ്‌തേയ് ഭൂരിപക്ഷ മേഖലയായ ഇംഫാലിലെ കാഗ്ല കോട്ടയിലുമെത്തും. മെയ്‌തേയ്, കുക്കി മേഖലകള്‍ക്കു പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

സന്ദര്‍ശനത്തെ കുക്കി ഗോത്ര വിഭാഗങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍ മെയ്‌തെയ്കളില്‍ വലിയൊരു പങ്കിനും താല്‍പര്യമില്ല. കുക്കി സായുധ ഗ്രൂപ്പുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമാധാനക്കരാര്‍ ഒപ്പിട്ടതാണ് കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam