ലഖ്‌നൗ: ഏഴുവർഷത്തെ ബി.ജെ.പി സർക്കാരിൻ്റെ ഭരണത്തിൽ ഉത്തർപ്രദേശ് ചുവപ്പുനാടയിൽ നിന്ന് ചുവന്ന പരവതാനിയിലേക്ക് മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്‌നൗവിൽ യുപി ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏഴോ എട്ടോ വർഷം മുമ്പ് യുപിയിൽ എല്ലായിടത്തും കുറ്റകൃത്യങ്ങളും കലാപങ്ങളും മാത്രമായിരുന്നു. യുപി വികസിക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി യുപിയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു. ബിസിനസ് സംസ്കാരം വികസിച്ചു. മാറ്റത്തിന് യഥാർത്ഥ ഉദ്ദേശമുണ്ടെങ്കിൽ ആർക്കും അത് തടയാൻ കഴിയില്ലെന്ന് ഇരട്ട എഞ്ചിൻ സർക്കാർ തെളിയിച്ചു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
"യുപിയിൽ ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിച്ചിട്ട് ഏഴ് വർഷമായി. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സംസ്ഥാനം ചുവപ്പുനാടയിൽ നിന്ന് ചുവന്ന പരവതാനിയിലേക്ക് രൂപാന്തരപ്പെട്ടെന്നും മോദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്