ന്യൂഡെല്‍ഹി: ഉക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചതെന്ന് മോദി എക്‌സിലെ ഒരു പോസ്റ്റില്‍ എഴുതി.
'എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണുമായി വളരെ നല്ല സംഭാഷണം നടത്തി. ഉക്രെയ്‌നിലും പശ്ചിമേഷ്യയിലും സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായങ്ങള്‍ കൈമാറി. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.' മോദി എഴുതി.
'വ്യാപാര വിഷയങ്ങളില്‍, സാമ്പത്തിക വിനിമയങ്ങളും തന്ത്രപരമായ പങ്കാളിത്തങ്ങളും ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിച്ചു,' ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എക്‌സില്‍ എഴുതി. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്താന്‍ യുഎസ് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. റഷ്യയില്‍ വാങ്ങുന്ന ക്രൂഡ് സംസ്‌കരിച്ച് ഫ്രാന്‍സടക്കം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മറിച്ചുവിറ്റ് ഇന്ത്യ ലാഭമുണ്ടാക്കുന്നു എന്നാണ് യുഎസ് ആരോപിക്കുന്നത്. റഫേല്‍ യുദ്ധവിമാനങ്ങളടക്കം ഇന്ത്യക്ക് നല്‍കുന്ന തന്ത്രപരമായ യൂറോപ്യന്‍ പങ്കാളിയാണ് ഫ്രാന്‍സ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്