ഡൽഹി: സ്വാതന്ത്ര്യ ദിനം അഭിമാനത്തിൻ്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പറഞ്ഞു. "എനിക്ക് മാതൃരാജ്യം പ്രാണനേക്കാൾ പ്രധാനമാണ്. വലിയ വെല്ലുവിളികളെയാണ് രാജ്യം മറികടന്നത്. ഗാന്ധിയുടെ തത്വങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിശ്രമിക്കാം. വികസിത ഭാരതത്തിനായി പ്രയത്നിക്കാം," മോദി പറഞ്ഞു.
"പാകിസ്ഥാൻ്റെ ആണവ ഭീഷണിക്ക് മുന്നിൽ ഇന്ത്യ വഴങ്ങില്ല. സിന്ധു നദീജല കരാറിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ല. ഇക്കാര്യത്തിൽ പുനരാലോചന നടത്തില്ല. ഇക്കാര്യത്തിൽ ഒരു സമവായത്തിനുമില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ നദികളിലെ ജലം ഈ രാജ്യത്തുള്ളവർക്ക് മാത്രമാണ്," മോദി പറഞ്ഞു.
സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഫൈറ്റർ ജെറ്റുകളുടെ എഞ്ചിനുകൾ ഇവിടെ നിർമ്മിക്കും. സൈബർ സെക്യൂരിറ്റിയിലും സ്വയം പര്യാപ്തത നേടും. കൊവിഡ് വാക്സീനിലൂടെ കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. വനിത സ്വയം സഹായ സംഘങ്ങൾ അത്ഭുതം സൃഷ്ടിച്ചു. "ആശയങ്ങളുമായി യുവാക്കളേ കടന്നു വരൂ, " നിങ്ങൾക്ക് ഇവിടെ വലിയ ഇടമുണ്ട്" സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഇവിടെ യാഥാർത്ഥ്യമാക്കണം.
നീണ്ട കാലം സർക്കാരിനെ സേവിക്കാൻ അവസരം കിട്ടി. ഇന്ത്യയുടെ അഭിവൃദ്ധിയാണ് ലക്ഷ്യം. ആരേയും ചവിട്ടി താഴ്ത്തൽ അല്ല. നികുതി ഭാരത്തിൽ നിന്ന് മധ്യവർഗത്തിന് ആശ്വാസം കിട്ടിയിട്ടുണ്ട്. ലോക വിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. ആളുകളെ ജയിലിലിടുന്ന അനാവശ്യ നിയമങ്ങൾ ഒഴിവാക്കി. നിയമ രംഗത്തും പരിഷ്ക്കരണങ്ങൾ കൊണ്ടുവന്നു. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. സാധനങ്ങൾക്ക് വില കുറയും. മധ്യവർഗ ജീവിതം കൂടുതൽ ആയാസ രഹിതമാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്