ദില്ലി: സൈന്യത്തിന്റെ ആയുധശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ടാങ്ക് വേധ മിസൈലുകൾ വാങ്ങുന്നതിനായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 2,095 കോടി രൂപയുടെ കരാർ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം.
‘ഇൻവാർ’ (INVAR) ടാങ്ക് വേധ മിസൈലുകളാണ് വാങ്ങുകയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പ്രതിരോധമന്ത്രാലയം അറിയിച്ചു.
സൈന്യത്തിന്റെ കരുത്തുകൂട്ടാൻ പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനുള്ള സർക്കാർ തീരുമാനമാണ് ഇത്തരമൊരു കരാറിനു പിന്നിൽ.
ഇൻവാർ ടാങ്ക് വേധ മിസൈലുകളുടെ സംഭരണം ടാങ്ക് ടി-90 ന്റെ ആക്രമണശക്തിയും പ്രഹരശേഷിയും വർധിപ്പിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പ്രതിരോധമന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
