മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്നു; ഉറങ്ങിക്കിടന്ന നാല് കുട്ടികൾക്ക് ദാരുണാന്ത്യം 

MARCH 25, 2024, 10:20 AM

മീററ്റ്: ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്ന് നാല് കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൊബൈൽ ഫോൺ ചാർജറിൽ‌ നിന്നുള്ള  ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തമാണ് നാല് കുട്ടികളുടെ ജീവനെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

വീട്ടിൽ കുത്തിയിട്ടിരുന്ന ചാർജറിൽ നിന്നും തീ പടർന്നാണ് നാല് കുട്ടികൾ വെന്തുമരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്. സരിക (12), നിഹാരിക (8), ഗോലു (6), ഖാലു (5) എന്നിവരാണ് മരിച്ച കുട്ടികൾ. 

അപകടം നടക്കുന്ന സമയത്ത് കുട്ടികൾ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കുത്തിയിട്ട  ചാർജറിൽ ചെറിയ ഷോർട്ട് സർക്യൂട്ട് ഉണ്ടായി, പിന്നാലെ ചാർജറിന് തീപിടിച്ചു. കുട്ടികൾ കിടന്നിരുന്ന കിടക്കയിലേക്ക് തീ  പടർന്ന് പിടിച്ചതാണ് നാല് കുട്ടികളും മരിച്ചത് എന്നാണ് പോലീസ് പറയുന്നത്.

vachakam
vachakam
vachakam

അതേസമയം തീപിടിത്തമുണ്ടായ സമയത്ത് രക്ഷിതാക്കൾ അടുക്കളയിലായിരുന്നു. കുട്ടികളുടെ കരച്ചിൽ  കേട്ട് മുറിയിലേക്ക് ഓടിവന്നപ്പോഴാണ് ഇവർ തീപിടിത്തം കണ്ടത്. അപ്പോഴേക്കും കുട്ടികളുടെ ശരീരത്തിൽ തീപിടിച്ചിരുന്നു. ഓടിയെത്തിയ രക്ഷിതാക്കൾ കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. പ്രദേശവാസികൾ ഓടിയെത്തിയാണ് കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രിയിലെത്തിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam