നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തി ആശുപത്രിയിലെന്ന് റിപ്പോർട്ട്. താരത്തെ നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ മിമോഹ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
അടുത്തിടെ നടന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു. അന്ന് നന്ദി അറിയിച്ചുകൊണ്ട് നടൻ രംഗത്തെത്തിയിരുന്നു. ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മിഥുൻ ചക്രവർത്തിയുടെ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്