വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

DECEMBER 6, 2025, 2:53 AM

ചില വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവമുള്ളതാണെന്ന്  വ്യോമയാന മന്ത്രാലയം. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് സിവിൽ വ്യോമയാന മന്ത്രാലയവും നിർദ്ദേശിച്ചിട്ടുണ്ട്.

സാഹചര്യം നിയന്ത്രണവിധേയമാകുന്നതുവരെ നിർദ്ദേശങ്ങൾ പാലിക്കണം. വിമാനക്കമ്പനികളുടെ നിരക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ മാറ്റിയാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇൻഡിഗോയിലെ പ്രതിസന്ധിയെത്തുടർന്ന് മറ്റ് കമ്പനികൾ ടിക്കറ്റ് വില കുത്തനെ വർദ്ധിപ്പിച്ചിട്ടുണ്ട്, ഇത് യാത്രക്കാരെ ഇരുട്ടിലാക്കി. പല റൂട്ടുകളിലും നിരക്ക് പത്തിരട്ടിയായി വർദ്ധിപ്പിച്ചു.

ഡൽഹി-തിരുവനന്തപുരം നിരക്ക് 30,000-ത്തിലധികമാണ്. ഇന്ന് ആയിരത്തോളം സർവീസുകൾ റദ്ദാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

അതേസമയം, ഇൻഡിഗോ വിമാന പ്രതിസന്ധിയെക്കുറിച്ച് സിവിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും.

vachakam
vachakam
vachakam

ഡിജിസിഎ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഈ മാസം 15 ഓടെ പ്രതിസന്ധി പരിഹരിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam