ചെന്നൈയിൽ യാത്രക്കിടെ സബ് വേയിൽ കുടുങ്ങിയ മെട്രോ ട്രെയിൻ. തുടർന്ന് പാലത്തിലിറങ്ങി നടന്ന് ആണ് യാത്രക്കാർ പുറത്തെത്തിയത്. വിംകോ നഗറിലേക്കുള്ള യാത്രക്കിടെയായിരുന്നു മെട്രോ അപ്രതീക്ഷിതമായി പണിമുടക്കിയത്.
വിംകോ നഗർ ഡിപ്പോയ്ക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ സർവീസ് നടത്തുന്ന ചെന്നൈ മെട്രോ റെയിലിൻ്റെ ബ്ലൂ ലൈനിലാണ് ചൊവ്വാഴ്ച തകരാർ സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കേ, സെൻട്രൽ മെട്രോയ്ക്കും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള സബ്‌വേയിൽ ട്രെയിൻ കുടുങ്ങുകയായിരുന്നു.
ഇതിന് പിന്നാലെ യാത്രക്കാർക്ക് 500 മീറ്റർ അകലെയുള്ള ഹൈക്കോടതിമെട്രോ സ്റ്റേഷനിലേക്ക് ഇറങ്ങി നടക്കാനുള്ള അറിയിപ്പ് വന്നു. തുടർന്ന് യാത്രാക്കാർ ഇറങ്ങി ടണലിലൂടെ അടുത്ത സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. യാത്രക്കാർ ക്യൂവിൽ നിൽക്കുന്നതിൻ്റേയും തുരങ്കത്തിലൂടെ നടക്കുന്നതിൻ്റെയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം വൈദ്യുതി തടസ്സമോ സാങ്കേതിക തകരാറോ ആകാം സർവീസ് ഇടക്കു വെച്ച് നിൽക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സേവനങ്ങൾ സാധാരണ നിലയിലായതായി ചെന്നൈ മെട്രോ റെയിൽ എക്‌സിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
