ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ആറാം ക്ലാസുകാരി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജയ്പൂര്‍ നീര്‍ജ മോദി സ്‌കൂളിലാണ് സംഭവം.അമൈറ എന്ന കുട്ടിയാണ് മരിച്ചത്.സംഭവത്തിന് പിന്നാലെ സ്കൂളിനെതിരെ വലിയ രോഷമാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉയർന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
കുട്ടി ചാടുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.മറ്റ് കുട്ടികൾ സമീപത്തുള്ളപ്പോഴായിരുന്നു ആറാം ക്ലാസുകാരി കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്നും ചാടിയത്.ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.എന്നാൽ, ആത്മഹത്യയുടെ കാരണമെന്താണെന്ന് വ്യക്തമല്ല.ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ഹെല്‍പ് ലൈന്‍ നമ്പര്‍- 1056. 0471 – 2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
