ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത മരുന്ന് വൈകി; ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ് 

AUGUST 18, 2025, 3:04 AM

മുംബൈ: മുംബൈയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത മരുന്ന് വൈകിയതിന് ഡെലിവറി ബോയ്ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തതായി റിപ്പോർട്ട്. സ്ഥിരമായി കഴിക്കുന്ന മരുന്ന് വൈകിയത് ആണ് യുവാവിനെ പ്രകോപിതനാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ സൗരഭ് കുമാര്‍ (35) പൊലീസ് പിടിയിലായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം ഉറക്കക്കുറവിന് സ്ഥിരമായി മരുന്ന് കഴിക്കുന്നയാളാണ് സൗരഭ്. ഈ മരുന്നാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഡെലിവറി ബോയ് വൈകി. വെള്ളിയാഴ്ച്ച രാത്രി ഓര്‍ഡര്‍ ചെയ്ത മരുന്ന് എത്തിയത് ശനിയാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു. ഡെലിവറി ബോയ് മരുന്നുമായി എത്തിയപ്പോള്‍ സൗരഭ് അത് വാങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. തുടർന്ന് സൗരഭ് വെടിയുതിര്‍ത്തെങ്കിലും ഡെലിവറി ബോയ് അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam