ന്യൂഡൽഹി ∙ വൈവയ്ക്കിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണ് പരാതി നൽകിയത്.
പ്രാക്ടിക്കൽ വൈവയ്ക്കിടെ, പ്രൊഫസർ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു. അതിനിടെ ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു.
സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികൾക്കും ഇയാളിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്