ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ വോട്ടുചെയ്യാൻ അനാരോഗ്യം കണക്കിലെടുക്കാതെ വീൽചെയറിൽ എത്തിയത് ചൂണ്ടിക്കാട്ടി മൻമോഹൻ സിങ് എല്ലാ അംഗങ്ങൾക്കും മാതൃകയാണെന്നാണ് മോദി പ്രശംസിച്ചത്.
.“ഒരു അംഗം തൻ്റെ കടമകളെക്കുറിച്ച് ജാഗ്രത പുലർത്തുന്നതിൻ്റെ ഉദാഹരണമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ആ വോട്ടെടുപ്പില്‍ മൻമോഹൻ സിങ് ആരെയാണ് പിന്തുണച്ചത് എന്നതില്‍ കാര്യമില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അത്, നമ്മെ നയിക്കാൻ അദ്ദേഹത്തിനു ദീർഘായുസ് ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.
2023 ആഗസ്റ്റില്‍, ഗവണ്‍മെൻ്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്ലില്‍ വോട്ട് രേഖപ്പെടുത്താനാണ് വീല്‍ചെയറില്‍ മൻമോഹൻ സിംഗ് രാജ്യസഭയിലെത്തിയത്.
വിരമിക്കുന്ന എം.പിമാരുടെ അനുഭവം രാജ്യത്തിന് ഗുണം ചെയ്യുമെന്നും പുതിയ തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും മോദി കൂട്ടിച്ചേർത്തു. വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്ക് വ്യാഴാഴ്ച ഡൽഹിയിലെ ചെയർമാൻ ജഗ്ദീപ് ധൻഖറിൻ്റെ വസതിയിൽ യാത്രയയപ്പ് നൽകും.
അതേസമയം കറുത്ത വസ്ത്രം ധരിച്ച പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ ഫാഷൻ പരേഡ് എന്നാണ് മോദി പരിഹസിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്