മുംബൈ: ആശുപത്രിക്കുള്ളിൽ വച്ച് ഡോക്ടറെ 18 തവണ വെട്ടിയ പ്രതി പിടിയിലായതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
മുൻ സഹപ്രവർത്തകയുടെ ഭർത്താവായ രാജേന്ദ്ര മോറാണ് ഡോക്ടറെ ആക്രമിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ഇയാളെ പൊലീസ് പിടികൂടി. നാസിക്കിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയുടെ ഡയറക്ടറും ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുമായ കെെലാഷ് രതിയെയാണ് (48) പ്രതി അരിവാൾ ഉപയോഗിച്ച് വെട്ടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാത്രി ഒമ്പത് മണിക്ക് പ്രതി ആശുപത്രിയിലെത്തി ആശുപത്രിക്കുള്ളിൽ ഇരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന ഡോക്ടറെ പ്രകോപനമില്ലാതെ വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാലെ ഡോക്ടർക്ക് സഹപ്രവർത്തകർ അടിയന്തര ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഊർജിതമായ തെരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി. ആക്രമണത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ 12ലക്ഷം രൂപയോളം ഡോക്ടറിൽ നിന്ന് വാങ്ങിരുന്നു. ഇത് തിരിച്ച് നൽകാത്തതുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്