മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചമഞ്ഞ് അലക്കുകാരന്റെ കൈയില്‍ നിന്ന് 15 ലഷം രൂപ തട്ടിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സുഹാസ് മഹാദിക്കിനെയും വ്യാജ പി.എയായി വേഷം കെട്ടിയ കിരണ്‍ പട്ടീലിനെയുമാണ് അറസ്റ്റ് ചെയ്തത്.
അതേസമയം അലക്കുകാരനായ മല്ലേഷ് കല്ലൂരിയുടെ (46) പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചേരി പുനരധിവാസ അതോറിറ്റിയുടെ കീഴില്‍ മല്ലേഷ് കല്ലൂരിയുടെ പണിസ്ഥലം ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ പുനർവികസനം നടത്തുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ ധോബി ഘട്ട് റെസിഡന്റ് സൊസൈറ്റി പ്രസിഡന്റ് കല്ലൂരിയെ യോഗ്യതാ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുവാൻ അപേക്ഷ സമർപ്പിച്ചെന്ന് അറിഞ്ഞതോടെയാണ് തട്ടിപ്പിനാധാരമായ സംഭവങ്ങക്ക് ആരംഭം എന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് വിവരമറിഞ്ഞ കല്ലോരി പ്രദേശവാസിയായ സുഹാസ് മഹാദിക്കിനോട് സഹായം അഭ്യർത്ഥിച്ചു. ഫഡ്‌നാവിസിന്‍റെ ഔദ്യോഗിക വസതിയായ സാഗർ ബംഗ്ലാവില്‍ ഉപമുഖ്യ മന്ത്രിയുടെ പി.എ യായ ഒരാളെ തനിക്ക് പരിചയമുണ്ടെന്ന് പറഞ്ഞ് മഹാദിക്ക് വാട്സാപ്പ് നമ്പറിലൂടെ രേഖകള്‍ വാങ്ങിയിരുന്നു. അതിന് ശേഷം വിധാൻ ഭവനിനടുത്ത് വച്ച് മഹാദിക്ക് കല്ലൂരിയെ പട്ടേലിന് പരിചയപ്പെടുത്തി. പട്ടേല്‍ മഹാരാഷ്ട്ര സ്റ്റേറ്റെന്നെഴുതിയ ഐ.ഡി കാർഡ് ധരിച്ചിരുന്നു.
35 ലക്ഷം രൂപ നല്‍കിയാല്‍ ഉറപ്പായം പണി നടത്താമെന്ന് ഇവർ വാഗ്ദാനം നല്‍കിയതായും എഫ് .ഐ.ആർ റിപ്പോർട്ടില്‍ പറയുന്നുണ്ട്. തുടർന്ന് കല്ലോരിക്ക് സൊസൈറ്റിയില്‍ നിന്ന് സ്വരൂപിക്കാനായ 15 ലക്ഷം രൂപ ഇരുവരും ചേർന്ന് കൈപറ്റുകയായിരുന്നു. പറഞ്ഞ സമയത്തില്‍ പണി നടക്കാത്തതിനെ തുടർന്ന് സാഗർ ബംഗ്ലാവില്‍ നേരിട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പിനിരയായത് മനസ്സിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്