ലഖ്‌നൗ: ആശ്രിത നിയമന ജോലിയുമായി ബന്ധപ്പെട്ട തർക്കം, പിന്നാലെ മാതാവിനെ കൊലപ്പെടുത്തി മകൻ. 58കാരിയായ കാന്തി ദേവിയെയാണ് മകൻ സന്ദീപ് വാൽമീകി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ പണ്ഡിറ്റ് പൂർവ് ഗ്രാമത്തിലാണ് സംഭവം.
അക്രമണം തടയാൻ ശ്രമിച്ച സഹോദരനും പരിക്കേറ്റു. മുനിസിപ്പാലിറ്റിയിൽ ശുചീകരണ തൊഴിലാളികളായിരുന്നു കാന്തി ദേവിയും ഭർത്താവും.
ഭർത്താവ് മരിച്ചതോടെ ആശ്രിത നിയമനമായി മക്കൾക്ക് ജോലി നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ഈ ജോലിക്ക് ഇളയ മകനെയാണ് കാന്തി ദേവി ശുപാർശ ചെയ്തത്. ഇതോടെയാണ് വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങിയത്.
നാല് വർഷം മുമ്പാണ് അച്ഛൻ മരിച്ചതെന്നും ഈ ജോലി താൻ അറിയാതെ അനുജനുവേണ്ടി ഇത്രയും കാലം മാറ്റിവെച്ചുവെന്നും അതിൽ അസ്വസ്ഥനായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അനുജന് ജോലി ലഭിച്ചെന്ന കാരണത്താൽ വീട്ടിൽ അവഗണന നേരിട്ടിരുന്നു.
കുടുംബ സ്വത്തിനെ ചൊല്ലി ഇടയ്ക്കിടെ തർക്കങ്ങളുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ജോലി സംബന്ധിച്ച് മാതാവുമായി വീണ്ടും തർക്കിമുണ്ടായതിന് പിന്നാലെ യുവാവ് അരകല്ലുപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മാതാവ് മരണടഞ്ഞതായി പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
