ഉത്തർപ്രദേശ്: ഭാര്യയുടെ പീഡനം സഹിക്കാനാവാതെ യു.പിയില്‍ നവവരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. രണ്ട് മാസം മുമ്പ് വിവാഹിതനായ നൗഗ്‌വാൻ പകാരിയ സ്വദേശി പ്രദീപ് (26) ആണ് ജീവനൊടുക്കിയത്.
രണ്ട് മാസം മുമ്പാണ് പ്രദീപും ഇഷയും വിവാഹിതരായത്. പ്രദീപിനോട് ഭാര്യയുടെ കുടുംബം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. അതിനിടെ, ഭാര്യ ഗാർഹിക പീഡനത്തിന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും എന്നാല്‍, ഭാര്യക്കെതിരെ പ്രദീപ് നല്‍കിയ പീഡന പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
ഭാര്യക്കെതിരെ പീഡന പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പിലിഭിത്ത് പൊലീസ് സൂപ്രണ്ടിൻ്റെ വസതിക്ക് സമീപമാണ് യുവാവ് വിഷം കഴിച്ചത്. അവശനിലയില്‍ ആയ യുവാവിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്