അഹമ്മദാബാദ്: പാമ്പിനെ ചുമലിലിട്ട് ട്രെയിനിലെ യാത്രക്കാരെ പേടിപ്പിച്ച് അവരിൽ നിന്ന് പണം പിരിക്കുന്നയാളിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഭയം കാരണം പല യാത്രക്കാരും ഇയാൾക്ക് പണം നൽകുന്നുമുണ്ട്.
അഹമ്മദാബാദ്-സബർമതി എക്സ്പ്രസ്സിലാണ് ഈ സംഭവം നടന്നത്. "മധ്യപ്രദേശിലെ മുൻഗാവോളിയിൽ നിന്നാണ് പാമ്പുമായി ഇയാൾ കയറിയത്. ഇന്ത്യൻ റെയിൽവേയിൽ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളിൽ നിന്ന് പണം പിരിക്കാൻ പുതിയ വഴി," റെയിൽവേ അധികൃതരെ ടാഗ് ചെയ്തുകൊണ്ട് ഒരു എക്സ് ഉപയോക്താവ് വീഡിയോയോടൊപ്പം കുറിച്ചു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് ശേഷം, റെയിൽവേസേവയുടെ എക്സ് അക്കൗണ്ട് വിഷയത്തിൽ പ്രതികരിക്കുകയും കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനോട് (ആർപിഎഫ്) അന്വേഷണം നടത്താൻ നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
