ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിയുന്ന ഭാര്യയെ കാണാൻ 175 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു.ഷെയ്ഖ് അംജദ് എന്ന യുവാവാണ് കട്ടകിൽ നിന്ന് 175 കിലോമീറ്റർ യാത്ര ചെയ്ത് ബാലാസോറിൽ എത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.ഒഡീഷയിലെ ബാലാസോർ ഗ്രാമത്തിലാണ് സംഭവം.
ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.പ്രശ്നങ്ങൾ പരിഹരിച്ച് ഭാര്യയോടൊപ്പം ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞാണ് അംജദ് ബാലാസോറിൽ എത്തിയത്.എന്നാൽ ഭാര്യയെ നേരിൽ കണ്ട് സംസാരിക്കുന്നതിനിടയിൽ ഇയാൾ കത്തി എടുത്ത് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.സംഭവത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അംജദിനെ നാട്ടുകാര്‍ പിടിക്കൂടി പൊലീസിൽ ഏൽപ്പിച്ചു.നാട്ടുകാർ ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
