കൊൽക്കത്ത: ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോ എന്ന് സംശയമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി.
ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മമതയുടെ പരാമർശം. 'കോൺഗ്രസുകാരേ, എനിക്കറിയില്ല നിങ്ങൾ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ 300ൽ 40 സീറ്റിലെങ്കിലും വിജയിക്കുമോ എന്ന്.
എന്തിനാണ് ഈ ധാർഷ്ട്യം? നിങ്ങൾ ബംഗാളിലേക്ക് വന്നു, നമ്മൾ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമല്ലേ. എന്നോടെങ്കിലും പറയേണ്ടേ. ഞാനറിഞ്ഞത് അഡ്മിനിസ്ട്രേഷൻ വകുപ്പിൽ നിന്നാണ്.
നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ വാരാണസിയിൽ ബിജെപിയെ തോൽപ്പിക്കുക. നേരത്തെ നേടിയ സ്ഥലങ്ങൾ പോലും ഇക്കുറി നിങ്ങൾക്ക് നഷ്ടപ്പെടും'. മമത പറഞ്ഞു.
ഉത്തർപ്രദേശിൽ വിജയിച്ചില്ല. രാജസ്ഥാനിലും വിജയിച്ചില്ല. അവിടെ വിജയിക്കുക. അലഹബാദിലും വാരാണസിയിലും വിജയം വിജയിച്ചു കാണിക്കൂ. നോക്കട്ടെ കോൺഗ്രസ് എത്ര വലിയ പാർട്ടിയാണെന്ന്'. അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്