ബംഗളൂരു: പേസ്‌മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
കടുത്ത പനിയെ തുടർന്ന് ഇന്നലെ ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളജിലാണ് ഖാർഗയെ പ്രവേശിപ്പിച്ചത് . ശസ്ത്രക്രിയക്ക് ശേഷം ഖാർഗെക്ക് വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഖാർഗെയെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
പിതാവിൻറെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ അറിയിച്ചു.
ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും വിഷമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രായസഹജമായ പ്രശ്നങ്ങളും ശ്വാസതടസ്സവും കാരണം പേസ്‌മേക്കർ ഘടിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിന് ഇത് ആവശ്യമാണെന്ന് അവർ പറഞ്ഞിരുന്നു. അതല്ലാതെ, ഒരു പ്രശ്‌നവുമില്ല.എല്ലാ നടപടിക്രമം പൂർത്തിയായിയെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
'ഖാർഗെക്ക് പേസ്‌മേക്കർ ഘടിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സുഖമായിരിക്കുന്നു.. എല്ലാവരുടെയും ആശംസകൾക്ക് നന്ദി..'പ്രിയങ്ക് ഖാർഗെ എക്സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്