ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഖാർഗെയുടെ ജീവനു ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടു പ്രകാരമാണ് തീരുമാനം.
സിആർപിഎഫ് ആകും അദ്ദേഹത്തിന് ഇനി സുരക്ഷയൊരുക്കുക. 55 ഉദ്യോഗസ്ഥരടങ്ങുന്ന സിആർപിഎഫ് സംഘമാകും ഇനി അദ്ദേഹത്തിന് 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി സുരക്ഷയൊരുക്കുക. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരിക്കും ഇനി ഖാർഗെ സഞ്ചരിക്കുക.
വിഐപി സെക്യൂരിറ്റി പൊതുവെ ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നീ നാല് വിഭാഗങ്ങളിലായാണ് ഒരുക്കുന്നത്.ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ചാണ് സുരക്ഷയുടെ കാറ്റഗറി നിശ്ചയിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇസഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്