ഹൈദരാബാദ് : എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനു മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ രംഗത്തു ജോലി ചെയ്യുന്ന ഇയാൾ മദ്യലഹരിയിലായിരുന്നു.
വെള്ളിയാഴ്ച ദുബായ് – ഹൈദരാബാദ് എയർ ഇന്ത്യ വിമാനത്തിൽ എയർ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി.
വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്തശേഷം പുറത്തിറങ്ങവെ പാസ്പോർട്ട് സീറ്റിൽ മറന്നുവച്ചതായി ഇയാൾ പറഞ്ഞു.
ഇതു തിരഞ്ഞ ജീവനക്കാർ അധിക്ഷേപവാക്കുകളുള്ള കുറിപ്പാണു കണ്ടത്. തുടർന്നു നൽകിയ പരാതിയിൽ എയർപോർട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
