ന്യൂഡല്‍ഹി: ജെ.എന്‍യുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മലയാളി തിലക്കം. നാല് വര്‍ഷത്തിന് ശേഷമാണ് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയും ഇരിങ്ങാലക്കുട സ്വദേശിയുമായ കീഴക്കൂട്ട് ഗോപിക ബാബു കൗണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് വിജയിച്ചത്. തിരഞ്ഞെടുപ്പിലെ ഏക മലയാളിയായിരുന്നു ഗോപിക.
സ്‌കൂള്‍ ഓറ് സോഷ്യല്‍ സയന്‍സ് കൗണ്‍സിലര്‍ ആയാണ് ഗോപിക മത്സരിച്ചത്. സോഷ്യോളജി മാസ്‌റ്റേഴ്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗോപിക. തൃശൂരില്‍ ജനിച്ചെങ്കിലും ബഹ്‌റിനിലാണ് വളര്‍ന്നത്.
അച്ഛന്‍ കെ.ജി ബാബു. അമ്മ ജുമാ ബാബു. ഇരട്ട സഹോദരി ദേവിക ബാബു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്