മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ഭൂപേഷ് ബാഗേലിനെതിരെ കേസ്

MARCH 17, 2024, 3:13 PM

റായ്പൂര്‍: മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസ്.  വിശ്വാസവഞ്ചന, ഗൂഢാലോചന, അഴിമതി കുറ്റങ്ങള്‍ ചുമത്തിയാണ് റായ്പൂര്‍ എക്കണോമിക് ഒഫെന്‍സ് വിഭാഗം ബാഗേലിനെതിരെ കേസെടുത്തത്. 

കേസുമായി ബന്ധപ്പെട്ട് ഇഡി കണ്ടെത്തിയ വിവരങ്ങളിൽ ബാഗേലുമായി ബന്ധപ്പെട്ട രണ്ട് ഫയലുകൾ ഛത്തീസ്ഗഡ് പോലീസിന് കൈമാറിയിരുന്നു .

ജനുവരി 8, 30 തീയതികളിലാണ്  രണ്ട് ഫയലുകൾ ഛത്തീസ്ഗഡ് പോലീസിന് കൈമാറിയത് .തുടർന്നുള്ള അന്വേഷണത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തത്.

vachakam
vachakam
vachakam

മഹാദേവ് ആപ്പ് ഉടമസ്ഥര്‍ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഢില്‍ നടത്തിയ തെരച്ചിലില്‍ 5.39 കോടി രൂപ കണ്ടെടുത്തതായും അസിം ദാസ് എന്നയാളെ അറസ്റ്റ് ചെയ്തതായും ഇ ഡി അറിയിച്ചിരുന്നു.

ആരോപണ വിധേയനായ സമയത്ത് മുഖ്യമന്ത്രിയായിരുന്നു ഭൂപേഷ് ബാഗേലിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam