വമ്പന്മാർ കുടുങ്ങുമോ? മഹാദേവിൽ കുരുക്ക് മുറുക്കാൻ ഇഡി, നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് 

FEBRUARY 28, 2024, 12:29 PM

മുംബൈ: മഹാദേവ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിലായി പതിനാറ് ഇടങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്.ഡൽഹി, മുംബൈ, കൊൽക്കത്ത, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളിലാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്.

വയാകോം 18 ടെലിവിഷൻ  നെറ്റ്‌വർക്ക് നൽകിയ പരാതിയുtടെ അടിസ്ഥാനത്തിലാണ് നിലവിൽ റെയ്ഡ് നടക്കുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ആപ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പ്ലാറ്റ്‌ഫോമിൽ നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്യുകയും അതിൽ വാതുവെപ്പ് ക്ഷണിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വയാകോം 18 നെറ്റ്‌വർക്ക് മഹാരാഷ്ട്ര സൈബർ യൂണിറ്റിന് മുൻപ് പരാതി നൽകിയിരുന്നു.

vachakam
vachakam
vachakam

പോക്കർ, കാർഡ് ഗെയിമുകൾ, ബാഡ്മിൻ്റൺ, ടെന്നീസ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധ ഗെയിമുകളിൽ നിയമവിരുദ്ധമായ ചൂതാട്ടം സാധ്യമാക്കിയ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോം ഉൾപ്പെട്ട ഒരു ഉയർന്ന അഴിമതിയാണ് മഹാദേവ് ആപ്പ് കേസ്.

ENGLISH SUMMARY: mahadev app case, ED raid across four states


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam