ചെന്നൈ: മദ്രാസ് ഹൈക്കോടതി വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടു. അപകടത്തിൽ ഉൾപ്പെട്ട നേതാവിന്‍റെ വാഹനം പിടിച്ചെടിക്കണം.
ബസിന്റെ ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
വിജയ്‌യുടെ കാരവാനും യുവാക്കൾ സഞ്ചാരിച്ച ബൈക്കുകളും ഉൾപ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാത്തത്തിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് സെന്തിൽ കുമാറിന്‍റെ ഉത്തരവ്.
വിഷയത്തില്‍ രാഷ്ട്രീയ താല്പര്യം വച്ച് ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവർത്തിച്ചു.
അതേസമയം വിജയ്‌യുടെ കരൂർ സന്ദർശനത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ അറിയിച്ചു. എന്നാല്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചുള്ള ഹർജി പാർട്ടി ഇതുവരെ നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്