മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. പാലക്കാട് തൃത്താല സ്വദേശി മാലിക്കിനെയാണ് കാണാതായതെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥിയെ കാണാതായതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
വ്യാഴാഴ്ച രാത്രി ഭക്ഷണം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് സ്‌കൂട്ടറെടുത്ത് താമസസ്ഥലത്ത് നിന്ന് പോയ മാലിക്ക് അതിന് ശേഷം തിരിച്ചുവന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
