മുംബയ്: ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ദീപക് കോത്താരിയിൽ നിന്നും ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും 60 കോടി തട്ടിയെടുത്തെന്ന കേസിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
നടിയുടെയും ഭർത്താവിന്റെയും യാത്രവിവരങ്ങൾ പോലീസ് തേടുകയും സ്ഥാനപത്തിന്റെ ഓഡിറ്ററെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിട്ടുണ്ട്.
വ്യവസായി ദീപക് കോത്താരിയുടെ ആരോപണം 2015 നും 2023 നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ തന്റെ കൈയിൽ നിന്നും 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചു എന്നായിരുന്നു ആരോപണം.
2016ൽ ശിൽപ്പ ഷെട്ടി രേഖാ മൂലം വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും നിശ്ചിത സമയത്തിനുള്ളിൽ 12ശതമാനം വാർഷിക പലിശയോടെ പണം തിരികെ നൽകുമെന്നുമായിരുന്നു ഉറപ്പ്.
പിന്നാലെ ഏതാനം മാസങ്ങൾക്കുള്ളിൽ ശിൽപ്പ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്തു നിന്ന് രാജിവച്ചു. ദീപക് കോത്താരിയുടെ ആരോപണങ്ങൾ ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും നിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്