സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ

MARCH 7, 2026, 6:56 PM

ഹൈദരബാദ്:  വെള്ളത്തിന്റെ ബോട്ടിലിൽ ചത്ത പല്ലി, ചത്ത പാറ്റ എന്നിങ്ങനെയുള്ള വാർത്തകൾ പലയിടങ്ങളിലായി വന്നിട്ടുണ്ട്, എന്നാൽ  പൊട്ടിക്കാത്ത ബിയർ കുപ്പിക്കുള്ളിൽ കണ്ടെത്തിയതോ ജീവനുള്ള മീൻ! 

ഈ സംഭവം നടന്നത് ഹൈദരാബാദിലെ മല്ലാപ്പൂർ മേഖലയിലാണ്. നാച്ചാരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്നാണ് മധ്യവയസ്കൻ തണുത്ത ബിയർ വാങ്ങിയത്.  

ബിയ‍ർ കുപ്പിയുമായി വാങ്ങിയ കടയിലെത്തിയ ഇയാൾ ജീവനക്കാരോട് വിവരം പറഞ്ഞു. എന്നാൽ ബിയ‍ർ മദ്യഷാപ്പിൽ അല്ല നി‍ർമ്മിക്കുന്നതെന്നും കമ്പനി അയച്ച് തരുന്നത് വിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരിച്ചത്.

vachakam
vachakam
vachakam

ഇതിന് പിന്നാലെ ബിയ‍ർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്.  

എന്നാൽ ബിയർ നിർമ്മാണത്തിന് ഉപയോഗിച്ച വെള്ളം ഏതെങ്കിലും കുളത്തിൽ നിന്നുള്ളതാകാം എന്നാണ് മറ്റു ചിലരുടെ നിഗമനം. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam