ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുമെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ന് റൂസ് അവന്യൂ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായ സമയത്താണ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി മദ്യ കുംഭകോണ കേസില്‍ ആവര്‍ത്തിച്ച് സമന്‍സ് ലഭിച്ചിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല.
കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി കോടതിയില്‍ ഹാജരാകുമെന്നും ജാമ്യാപേക്ഷ നല്‍കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇന്ന് നടന്ന വെര്‍ച്വല്‍ കൂടുതല്‍ നടപടിയ്ക്കിടെ തനിക്ക് കോടതിയില്‍ വരാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാല്‍ വിശ്വാസ പ്രമേയവും ബജറ്റ് സമ്മേളനവുമാണ് അതിനു തടസമായതെന്നും കെജ്രിവാള്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിന് ശേഷം ഏതു തീയതിയിലും കോടതിയില്‍ ഹാജരായിക്കൊള്ളാമെന്നും അദ്ദേഹം അറിയിച്ചു.
മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അവസാന അഞ്ച് സമന്‍സുകളുമായി ബന്ധപ്പെട്ട് തന്റെ അസാന്നിധ്യം വിശദീകരിക്കാന്‍ കെജ്രിവാള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് കോടതിയില്‍ ഹാജരാകുകയായിരുന്നു. അതേസമയം അരവിന്ദ് കെജ്രിവാളിന് അയച്ച സമന്‍സുകളെ ഇന്നത്തെ വാദം കേള്‍ക്കല്‍ ബാധിക്കില്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. 19ന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, അരവിന്ദ് കെജ്രിവാളിനെതിരെ എന്തെങ്കിലും കര്‍ശന നടപടിയെടുക്കാന്‍ ഇഡി തീരുമാനിച്ചാല്‍ അത് അവരുടെ അധികാരപരിധിയിലുള്ള കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്