രാജസ്ഥാനിൽ നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽണ് കണ്ടെത്തിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ കാട്ടിലാണ് 15 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഭിൽവാരയിലെ മണ്ഡൽഗഡ് നിയമസഭാ മണ്ഡലത്തിലെ ബിജോളിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. കുഞ്ഞിൻ്റെ വായിൽ കല്ല് തിരുകി, പശ കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു. കുഞ്ഞ് കരയാതിരിക്കുന്നതിനും ആളുകൾ ശ്രദ്ധിക്കാതിരിക്കുന്നതിനുമാണ് ഇത്തരത്തിൽ കല്ല് തിരുകി പശ കൊണ്ട് ഒട്ടിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.
കാട്ടിലെത്തിയ ഒരു ഇടയനാണ് കുഞ്ഞിനെ കണ്ടെത്തി വായിൽ നിന്ന് കല്ല് പുറത്തെടുത്തത്. കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
