ശ്രീനഗര്‍: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തകനും ലേ അപെക്സ് ബോഡി (എല്‍എബി) എന്ന സംഘടനയിലെ അംഗവുമായ സോനം വാങ്ചുക്കിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം.
വാര്‍ത്താ സമ്മേളനത്തിലാണ് ലഡാക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) എസ്.ഡി സിങ് ജംവാള്‍ വാങ്ചുക്കിന്റെ പാക് ബന്ധങ്ങളെയും പാക് സന്ധര്‍ശനങ്ങളെയും കുറിച്ച് സൂചിപ്പിച്ചത്. വാങ്ചുക്ക് പാക് മാധ്യമമായ ഡോണ്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതായും കേന്ദ്രവുമായുള്ള സംസ്ഥാന പദവി ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഡിജിപിയുടെ ആരോപണം. വാങ്ചുക്കുമായി ബന്ധമുള്ള ഒരു പാക് രഹസ്യ ഏജന്റിനെ അറസ്റ്റ് ചെയ്തതായും അദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വാങ്ചുക്കുമായി ബന്ധം പുലര്‍ത്തുകയും വിവരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കൈമാറുകയും ചെയ്തിരുന്ന ഒരു പാക് രഹസ്യഏജന്റിനെ അടുത്തിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ട്. വാങ്ചുക്ക് പാകിസ്ഥാനില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബംഗ്ലാദേശും സന്ദര്‍ശിച്ചിട്ടുണ്ട്. അദേഹത്തിന്റെ കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും ഡിജിപി ജംവാള്‍ പറഞ്ഞു. മാത്രമല്ല അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വിവരങ്ങള്‍ കൈമാറുന്ന മറ്റൊരാളെ കണ്ടെത്തിയതായും ആ വ്യക്തിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
