ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് വോട്ടർമാർക്ക് അറിയാൻ മൊബൈല്‍ ആപ്ലികേഷൻ പുറത്തിറക്കി.
നോ യുവർ കാൻഡിഡേറ്റ് (കെവൈസി) എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് അറിയിച്ചത്.
വോട്ടർമാർക്ക് അവരുടെ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാർഥികളുടെ ക്രിമിനല്‍ രേഖകള്‍, അവരുടെ സ്വത്തുക്കള്‍, ബാധ്യതകള്‍ എന്നിവയെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്ന് രാജീവ് കുമാർ അറിയിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ നിർത്തുന്ന പാർട്ടികള്‍ ഈ തീരുമാനത്തിന് പിന്നിലെ യുക്തി വിശദീകരിക്കേണ്ടതുണ്ടെന്നും അവരുടെ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാർഥികള്‍ ഈ വിവരം മൂന്ന് തവണ ടെലിവിഷനിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയും പരസ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റ് വ്യക്തികള്‍ക്ക് അവസരം നല്‍കാതെ ഇത്തരം ആളുകളെ സ്ഥാനാർഥികളാക്കുന്നത് എന്തിനാണെന്നും പാർട്ടികള്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആപ്ലിക്കേഷൻ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കൂടാതെ ആപ്ലികേഷന്‍റെ ക്യൂആർ കോഡ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ പങ്കുവച്ചിട്ടുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്