ന്യൂഡൽഹി: ബി.ജെ.പിയിലുള്ളവരെ വെറുക്കരുതെന്നും അവർ നമ്മുടെ സഹോദരങ്ങളാണെന്നും മദ്യവിൽപ്പന അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിൻ്റെ സന്ദേശം ഭാര്യ സുനിത വാർത്താസമ്മേളനത്തിൽ വായിച്ചു. ആരെയും വെറുക്കാതെ സമൂഹനന്മയ്ക്കായി എല്ലാവരും തുടർന്നും പ്രവർത്തിക്കണമെന്നാണ് കെജ്രിവാളിൻ്റെ സന്ദേശം.
''ബി.ജെ.പിയിലുള്ളവരെ നിങ്ങള്‍ വെറുക്കരുത്. അവർ നിങ്ങളുടെ സഹോദരീ സഹോദരൻമാരാണ്.''-എന്നാണ് സുനിത വായിച്ച സന്ദേശത്തിലുള്ളത്. ''നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ഇന്ത്യക്കകത്തും പുറത്തും നിരവധി ശക്തികളുണ്ടാകും.
അവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുന്നതില്‍ ജാഗ്രത വേണം. കെജ്‌രിവാള്‍ അഴികള്‍ക്കുള്ളിലാണല്ലോ ഇനിയാരാണ് അവർക്ക് 1000 രൂപ നല്‍കുക എന്നായിരിക്കും ഡല്‍ഹിയിലെ സ്‍ത്രീകള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. അവരുടെ മകനും സഹോദരനുമായ എന്നെ വിശ്വസിക്കണമെന്നാണ് പറയാനുള്ളത്. ഒരുപാട് കാലം എന്നെ അഴികള്‍ക്കുള്ളില്‍ പാർപ്പിക്കാൻ കഴിയില്ല. ഞാനുടൻ പുറത്തുവരും. എന്റെ വാഗ്ദാനങ്ങള്‍ പാലിക്കും.-കെജ്രിവാള്‍ ഉറപ്പുനല്‍കി.
ഇ.ഡിയെ രാഷ്ട്രീയായുധമാക്കി വേട്ടയാടുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ബി.ജെ.പി പ്രവർത്തകരെ സഹോദരങ്ങളെന്ന് വിശേഷിപ്പിച്ചുള്ള കെജ്‍രിവാളിന്റെ സന്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്