കർണാടകയിലെ റായ്ച്ചൂർ ജില്ലയില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രത്തിൽ ചെരിപ്പുമാല ചാർത്തിയ കേസില്‍ പ്രതിയായ യുവാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മാൻവി താലൂക്കിലെ സിരിവാര ടൗണ്‍ സ്വദേശി ആകാശ് തല്‍വാർ (23) ആണ് പോലീസിന്റെ പിടിയിലായത്.
മൈസൂരു മുൻ ഭരണാധികാരി കൂടിയായ ടിപ്പു സുല്‍ത്താന്റെ ചിത്രം ജനുവരി 31നാണ് ചെരിപ്പ് മാല ചാർത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുന്നതടക്കം വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനുപിന്നാലെയാണ് സിരിവര പൊലീസ് കുറ്റവാളികൾക്കെതിരെ കേസെടുത്തത്.
രണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയാണ് പോലീസ് കേസ് അന്വേഷിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ആകാശ് തല്‍വാർ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്