ബംഗുളൂരു: കർണാടകയില്‍ വയോധികനായ ഭർതൃപിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവതി അറസ്റ്റില്‍. 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ ക്രൂരപീഡനമേറ്റത്. പത്മനാഭയുടെ മകന്‍റെ ഭാര്യ ഉമാ ശങ്കരിയാണ് ക്രൂരത കാണിച്ചത്.
മംഗുളൂരുവിലെ കുല്‍ശേഖറിലാണ് സംഭവം നടന്നത്. ഉമാ ശങ്കരി ഒരു സ്റ്റീല്‍ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് പത്മനാഭയെ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് നടപടി ഉണ്ടായത്.
മർദനത്തില്‍ ഗുരുതര പരിക്കേറ്റ പത്മനാഭ മംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്മനാഭയുടെ ശരീരത്ത് നിരവധി മുറിവുകളുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർ വ്യക്തമാക്കി. പത്മനാഭയുടെ മകൻ വിദേശത്താണ് ജോലി ചെയ്യുന്നത്. പത്മനാഭയുടെ മകള്‍ നല്‍കിയ പരാതിയെ തുടർന്നാണ് കർണാടക ഇലക്‌ട്രിസിറ്റി ബോർഡില്‍ (കെഇബി) ജോലി ചെയ്തിരുന്ന ഉമാ ശങ്കരിയെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്