ബെംഗളൂരു: കർണാടകയിൽ വിദ്വേഷപ്രസംഗങ്ങളും പ്രസ്താവനകളും തടയാൻ നിയമനിർമാണത്തിനൊരുങ്ങി സർക്കാർ.
വർഗീയ, സാമുദായിക സംഘർഷം ഇല്ലാതാക്കാൻ പ്രത്യേക കർമസേന രൂപവത്കരിക്കാനുള്ള നടപടിക്കുപിന്നാലെയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരേ നിയമം കൊണ്ടുവരുന്നത്.
നിയമനിർമാണത്തിനുള്ള ആലോചനകൾ ആരംഭിച്ചുവെന്നും ഉടൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണകന്നഡ, ഉഡുപ്പി തുടങ്ങിയ തീരദേശജില്ലകളിൽ വിദ്വേഷപ്രചാരണവും സാമുദായികസംഘർഷവും പതിവായ പശ്ചാത്തലത്തിലാണ് ഈ നീക്കം.
വിദ്വേഷപ്രസംഗം ആരുനടത്തിയാലും കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർമാരുടെയും ജില്ലാ സിഇഒമാരുടെയും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്