ഭക്ഷണം വിളമ്പി നല്‍കാത്തതിന് മകന്‍ അമ്മയെ അടിച്ച് കൊന്നതായി റിപ്പോർട്ട്. കര്‍ണാടകയിലെ മള്‍ബഗലില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അമ്മയെ കൊലപ്പെടുത്തിയത്.
സ്‌കൂളില്‍ പോകാന്‍ തയ്യാറായി വന്ന ശേഷം അമ്മയോട് പ്രഭാത ഭക്ഷണം വിളമ്പി നല്‍കാന്‍ മകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നതിന് പുറമേ കുട്ടിയോട് നീ എന്റെ മകനല്ലെന്നും അമ്മ പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
അതേസമയം അമ്മയുടെ സംസാരം കേട്ട ക്ഷുഭിതനായ കുട്ടി വീട്ടില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുട്ടി തന്നെയാണ് സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കൊലപാതകവിവരം അറിയിച്ചത്.
ഭയന്ന് വിറച്ച് പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടി ആരോടെങ്കിലും സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോൾ ആണ് അമ്മയെ കൊലപ്പെടുത്തിയെന്ന കാര്യം കുട്ടി പോലീസിനോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്