ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി; നിരോധനം റദ്ദാക്കി  കര്‍ണാടക ഹൈക്കോടതി

JANUARY 23, 2026, 1:30 AM

ബംഗലൂരു: കർണാടകയിൽ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 

ഒല, ഊബര്‍, റാപ്പിഡോ പോലുള്ള ടാക്‌സി അഗ്രഗേറ്ററുകള്‍, ബൈക്ക് ടാക്‌സി വെല്‍ഫെയര്‍ അസോസിയേഷന്‍, ഏതാനും ഇരുചക്ര വാഹന ഉടമകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

മോട്ടോര്‍ വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിന് ടാക്‌സി അഗ്രഗേറ്റര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

vachakam
vachakam
vachakam

കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam