ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളുമായി മത്സരിക്കാൻ ഒരുങ്ങുന്നു.
അടുത്ത വർഷത്തെ പ്രവേശനത്തെ ലക്ഷ്യം വച്ചുള്ള ഒരു കാമ്പയിൻ ആരംഭിക്കാനും ഇതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കാൻ അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയുള്ള കാമ്പയിൻ ഇതിന്റെ ഭാഗമാണ്. സർക്കാർ സ്കൂളുകളിൽ പഠിച്ച് മഹത്വം നേടിയവരുടെ അനുഭവങ്ങൾ പ്രചരിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
