'എനിക്ക് വേറെ ചെയ്യാനുള്ള ജോലി ഉണ്ട്'; വിജയ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് പ്രതികരിച്ച് കമൽ ഹാസൻ

MARCH 21, 2026, 5:45 AM

ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രംഗത്ത്. വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, “അത് ഞാൻ എന്തിന് ശ്രദ്ധിക്കണം? എനിക്ക് വേറെ ചെയ്യാനുള്ള ജോലികൾ ഉണ്ടല്ലോ,” എന്നായിരുന്നു കമൽ ഹാസന്റെ പ്രതികരണം. രാഷ്ട്രീയ പ്രവർത്തനങ്ങളിലും വരാനിരിക്കുന്ന സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് കമൽ ഹാസൻ പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam