ഉത്തർപ്രദേശ്: ചിക്കൻ ഫ്രൈയെ ചൊല്ലി കല്യാണപ്പന്തലിൽ കൂട്ടത്തല്ല് ഉണ്ടായതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ കല്യാണപ്പന്തലിലാണ് കോഴി വറുത്തത് വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിലാണ് കോഴി വറുത്തത് വിളമ്പുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റം ആരംഭിച്ചത്. തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നുവെന്നും തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും പെട്ടുപോയെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു.
അതേസമയം ഹൃദയരോഗിയായ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ സ്ഥലത്ത് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമായത്. ഒടുവിൽ പൊലീസ് സംരക്ഷണത്തിലാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
