സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് ദില്ലിയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. പുതിയ ജിഎസ്ടി പരിഷ്കരണം ഏർപ്പെടുത്തുന്നതിൽ സംസ്ഥാനത്തിൽ ഉണ്ടാകുന്ന നഷ്ടം സംബന്ധിച്ച ആശങ്ക കൂടിക്കാഴ്ചയിൽ അറിയിക്കും. കർണാടക ഭവനിൽ 10 30 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമനുസരിച്ച് ചരക്കു സേവന നികുതി(ജി.എസ്.ടി) സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുന്ന നിർണായക ജി.എസ്.ടി കൗൺസിൽ യോഗം സെപ്‌തംബർ 3, 4 തിയതികളിൽ ദില്ലിയിൽ നടക്കുമെന്നാണ് സൂചന. നിലവിലെ 12%, 28% സ്ളാബുകൾ നിർത്തലാക്കാനും 5%, 18% നിരക്കുകൾ തുടരാനുമാണ് നീക്കം. ഇത് നടപ്പിലാകുമ്പോൾ നിലവിൽ 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും.
സെപ്റ്റംബർ ആദ്യവാരം നടക്കുന്ന ജി എസ് ടി കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ജിഎസ്ടി വരുമാനം കുറഞ്ഞാൽ വികസന പ്രവർത്തനങ്ങളേയും ജനക്ഷേമ പദ്ധതികളേയും ഗൗരവമായി ബാധിക്കും എന്നാണ് കേരളത്തിന്റെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്