ഡൽഹി: ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ബിആര്‍എസ് നേതാവ് കെ കവിത ആംആദ്മി നേതാക്കള്‍ക്ക് 100 കോടി നല്‍കിയെന്ന്എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി).
ഇന്നത്തെ ചോദ്യംചെയ്യലിന് ശേഷമാണ് ഇഡി ഇക്കാര്യം അറിയിച്ചത്. മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ അരവിന്ദ് കേജ്രിവാളുമായും സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇഡിയുടെ പറയുന്നത്. ശനിയാഴ്ച കസ്റ്റഡിയില്‍ ലഭിച്ച കവിതയെ ഇഡി ചോദ്യം ചെയ്തുവരികയാണ് .
കവിതയെ ശനിയാഴ്ച ഹൈദരാബാദിൽ വെച്ച് ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് അറസ്റ്റിലായ അവരെ അടുത്ത ദിവസം പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി മാർച്ച് 23 വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്