ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) പാർട്ടിയിൽ നിന്നും കെ. കവിത രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും എം.എൽ.സി സ്ഥാനവും രാജിവെച്ചതായി കവിത അറിയിച്ചു.
പാർട്ടി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ രാജി. നിയമസഭാ കൗൺസിൽ ചെയർമാന് രാജിക്കത്ത് നൽകിയ അവർ, പാർട്ടിയിലെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി അറിയിച്ചു.
മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് കവിത വ്യക്തമാക്കി. ചർച്ചകൾക്ക് ശേഷം രാഷ്ട്രീയ ഭാവി തീരുമാനിക്കുമെന്നും ആ തീരുമാനം തെലങ്കാനയ്ക്ക് ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടി നടപടി വേദനാജനകമെന്ന് കെ.കവിത പ്രതികരിച്ചു. ഹൈദരാബാദിലെ തെലങ്കാന ജാഗ്രുതി ഓഫീസിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് കവിത ഇക്കാര്യങ്ങൾ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്