തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറുന്നതായി അണ്ണാമലൈ

FEBRUARY 3, 2026, 3:48 AM

ചെന്നൈ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറുന്നതായി ബിജെപിയുടെ തമിഴ്നാട്ടിലെ മുൻ അധ്യക്ഷൻ കെ അണ്ണാമലൈ . ആറ് നിയമസഭ മണ്ഡലങ്ങളിലെ ബിജെപി ഇൻ -ചാർജ് ആയിരുന്നു അദ്ദേഹം.

അച്ഛന്‍റെ അനാരോഗ്യം കാരണം ആണ് തീരുമാനം എന്ന് അണ്ണാമലൈ പറയുന്നു. അതേസമയം എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ അണ്ണാമലൈ അതൃപ്തൻ ആയിരുന്നു.

"എന്‍റെ അച്ഛന് സുഖമില്ല. അദ്ദേഹത്തെ പരിചരിക്കേണ്ടത് എന്‍റെ പ്രാഥമിക കടമയായതിനാൽ, എനിക്ക് മറ്റു ജോലികൾ ചെയ്യാനോ വ്യാപകമായി യാത്ര ചെയ്യാനോ കഴിയില്ല. പാർട്ടി അംഗീകരിച്ചു. ആ ആറ് മണ്ഡലങ്ങളുടെയും ചുമതല മറ്റ് നേതാക്കൾക്ക് നൽകും"- അണ്ണാമലൈ പറഞ്ഞു.

vachakam
vachakam
vachakam

ചുമതലയിൽ നിന്ന് ഒഴിയുകയാണെങ്കിലും പാർട്ടിയെ സേവിക്കുന്നത് തുടരുമെന്ന് അണ്ണാമലൈ വ്യക്തമാക്കി. പ്രചാരണം ഉൾപ്പെടെ എന്തു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അണ്ണാമലൈ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam