ഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ ചെയ്തതായി റിപ്പോർട്ട്. നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായാണ് ജ. സൂര്യകാന്തിനെ ശുപാർശ ചെയ്തത്. ഗവായ് ഈ വർഷം നവംബർ 23 ന് വിരമിക്കും.
അതിസമയം ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. 2000 ജൂലെ 7 ന് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായത്. 2004 ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. പിന്നീട് രണ്ടു തവണ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഗവേണിംഗ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2018 ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. 2019 ലാണ് സുപ്രീം കോടതിയിൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
