ന്യുഡൽഹി: സർവീസ് സെന്ററിൽ നിന്ന് ബിജെപി ദേശിയ പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ ഭാര്യയുടെ കാർ മോഷണം പോയി.
ഡൽഹിയിലെ ഗോവിന്ദ്പുരിയിലെ സർവീസ് സെന്ററിൽ നിന്ന് മല്ലിക നഡ്ഡയുടെ ഫോർച്യുണർ കാർ മോഷണം പോയതായാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
മാർച്ച് 19ന് വൈകുന്നേരം മൂന്ന് മണിയോടെ താൻ സർവീസ് സെന്ററിൽ കാർ പാർക്ക് ചെയ്തതായാണ് ഡ്രൈവർ പരാതിയിൽ പറയുന്നത്. എന്നാൽ ഉച്ചഭക്ഷണം കഴിച്ച് ഡ്രൈവർ വീട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കാർ കാണാതെയാകുകയായിരുന്നു.
ഹിമാചൽപ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് ഇത്. ഗുരുഗ്രാമിലേക്ക് കാർ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്